ധനകാര്യം

ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്‌സ് ആപ്പ് വഴിയും; അക്കൗണ്ട് ബാലന്‍സും, മിനി സ്റ്റേറ്റ്‌മെന്റുമൊക്കെ കൈവിരലില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെസേജിങ് ആപ്പായ വാട്‌സ് ആപ്പ് വഴി ഇനി ബാങ്കിങ് സേവനങ്ങളും ലഭ്യമാകും. കൊട്ടക് മഹീന്ദ്ര ബാങ്കും മുംബൈ ആസ്ഥാനമായ സാരസ്വത് ബാങ്കും വാട്‌സ് ആപ്പ് ബാങ്കിങ് ആരംഭിച്ചു. വൈകാതെ കൂടുതല്‍ ബാങ്കുകള്‍ വാട്‌സ് ആപ്പിലുടെ ബാങ്കിങ് സേവനമെത്തിക്കുമെന്നാണ് കരുതുന്നത്.

നേരത്തെ എസ്എംഎസ് സന്ദേശമായി ലഭിച്ചിരുന്ന നോട്ടിഫിക്കേഷനുകള്‍ ഇപ്പോള്‍ വാട്‌സ് ആപ്പിലുടെ ലഭ്യമാകും. അക്കൗണ്ടിലെ ബാലന്‍സ് അറിയാനും മിനി സ്റ്റേറ്റ്‌മെന്റുമൊക്കെ ഇനി ഇതിലുടെ ലഭ്യമാകും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയെക്കുറിച്ചുളള അന്വേഷണങ്ങള്‍ക്കും വാട്‌സ് ആപ്പിലുടെ മറുപടി ലഭിക്കും.

ബിസിനസ് ആവശ്യങ്ങള്‍ക്കായി ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതിയിലുളള വാട്‌സ് ആപ്പ് ഈയിടെ പുതിയ സേവനം അവതരിപ്പിച്ചിരുന്നു. വാട്‌സ് ആപ്പ് ഫോര്‍ ബിസിനസ് എന്ന പേരിലായിരുന്നു ഇത്. പല കമ്പനികളും കസ്റ്റമര്‍ സര്‍വീസിനായും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് അയയ്ക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു