ധനകാര്യം

'കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത'; ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉയര്‍ത്തി, മുഴുവന്‍ തുക പിന്‍വലിച്ചാലും നികുതിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചു. 14 ശതമാനമായി പെന്‍ഷന്‍ വിഹിതം ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന് പുറമേ വിരമിക്കുന്ന മുറയ്ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിച്ചാലും അംഗം ആദായനികുതി പരിധിയില്‍ വരില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

18 ലക്ഷം വരുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.നിലവില്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ടയര്‍ വണ്‍ വിഭാഗത്തില്‍  10 ശതമാനമാണ് കേന്ദ്രസര്‍ക്കാരിന്റെ വിഹിതം. ഇതാണ് 14 ശതമാനമായി ഉയര്‍ത്തിയത്. ഇത് കൂടുതല്‍ പെന്‍ഷന്‍ ലഭിക്കാനുളള സാഹചര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ കഴിവുളളവരെ സര്‍ക്കാര്‍ സര്‍വീസില്‍ നിലനിര്‍ത്താന്‍ ഈ തീരുമാനം വഴി സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്