ധനകാര്യം

ഡപ്യൂട്ടി ​ഗവർണർ രാജി വയ്ക്കില്ല; വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ആർബിഐ

സമകാലിക മലയാളം ഡെസ്ക്

 മുംബൈ: റിസർവ് ബാങ്ക് ​ഗവർണർ സ്ഥാനത്ത് നിന്നും ഊർജിത് പട്ടേൽ രാജി വച്ചതിന് പിന്നാലെ ഡപ്യൂട്ടി ​ഗവർണർ വിരാൽ ആചാര്യ രാജിവച്ചേക്കുമെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ആർബിഐ അറിയിച്ചു. അഭ്യൂഹങ്ങൾ മാത്രമാണ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആർബിഐ വക്താവ് ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബർ 26 ന് നടത്തിയ പ്രസം​ഗത്തിൽ ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ കേന്ദ്രം ഇടപെടുന്നതിനെ വിരാൽ ആചാര്യ രൂക്ഷമായി വിമർശിച്ചിരുന്നു. ബാങ്കിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിക്കുകയും ചെയ്തു. കേന്ദ്രസർക്കാരും ആർബിഐയുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ മറനീക്കി പുറത്ത് വന്നത് ആചാര്യയുടെ ഈ പ്രസം​ഗത്തോടെയായിരുന്നു.  ഇതോടെയാണ് പട്ടേൽ രാജിവച്ച സാഹചര്യത്തിൽ വിരാൽ ആചാര്യയും പുറത്തേക്ക് പോകാനുള്ള സാധ്യതകൾ ഉണ്ടെന്നും രാജി ഉടൻ പ്രഖ്യാപിക്കുമെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും