ധനകാര്യം

ഭവന, വാഹന വായ്പകള്‍ക്ക് ചെലവേറും; എസ്ബിഐ പലിശ നിരക്ക് വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പ പലിശ നിരക്ക് ഉയര്‍ത്തി. വായ്പ നിരക്ക് നിശ്ചയിക്കുന്നതിന് അടിസ്ഥാനമാക്കുന്ന മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ്  നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഭവന, വാഹന വായ്പയുടെ പ്രതിമാസ വായ്പ തിരിച്ചടവായ ഇഎംഐ ഉയരും. 

ഡിസംബര്‍ 10 മുതല്‍ പലിശ വര്‍ധന പ്രാബല്യത്തില്‍ വന്നു. എല്ലാ കാലാവധിയിലുമുളള വായ്പകള്‍ക്ക് പലിശ വര്‍ധന ബാധകമാണ്. ഇതോടെ മൂന്ന് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുണ്ടായിരുന്ന വായ്പയുടെ അടിസ്ഥാന പലിശ 8.70 ത്തില്‍ നിന്ന് 0.05 ശതമാനം ഉയര്‍ന്ന് 8.75 ശതമാനത്തിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി