ധനകാര്യം

സംസ്ഥാനത്ത് പെട്രോൾ വില 72ലേക്ക്, ഡീസലിന് ഇന്ന് 28 പൈസ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് പെട്രോൾ വില എഴുപത്തിരണ്ടിലേക്ക്. ഇരുപത്തിനാലു പൈസയാണ് പെട്രോളിന് ഇന്നു കുറഞ്ഞത്. രണ്ടാഴ്ചയിലേറെയായി പെട്രോൾ വില ദിനംപ്രതി കുറയുകയാണ്. 

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 72.21 പൈസയാണ് തിങ്കളാഴ്ചത്തെ വില. ഡീസൽ വില 68.34 രൂപ. 28 പൈസയുടെ കുറവാണ് ഡീസലിന് ഇന്നുണ്ടായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് അഞ്ചര രൂപയോളവും ഡീസലിന് ആറ് രൂപയിലേറെയുമാണ് കുറഞ്ഞത്. 

തിരുവനന്തപുരത്ത് 73.49 രൂപയാണ് പെട്രോൾ വില. ഡീസലിന് 69.66.  പെട്രോൾ 25 പൈസയും ഡീസൽ 28 പൈസയുമാണ് ഇന്നു കുറഞ്ഞത്.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല​യി​ലു​ണ്ടാ​കു​ന്ന ഇ​ടി​വും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ നേ​രി​യ നേ​ട്ട​വു​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കു​റ​യാ​ൻ കാ​ര​ണം. രണ്ടുമാസത്തിനിടെ ഇന്ധനവിലയില്‍ 10 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു