ധനകാര്യം

57 ദിവസത്തിന് ശേഷം പെട്രോള്‍ വില കൂടി; വരും ദിവസങ്ങളിലും നിരക്ക് ഉയര്‍ന്നേക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിന് ശേഷം പെട്രോള്‍ വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 11 പൈസയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ നേരിയ വര്‍ധനവിനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ രാജ്യത്തെ പെട്രോള്‍ വിലയും ഉയര്‍ത്തിയിരിക്കുന്നത്. 

കൊച്ചി നഗരത്തില്‍ ഇന്നലെ 72.03 രൂപ വരെയായിരുന്ന പെട്രോള്‍ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണ് കൊച്ചിയിലെ ഡീസല്‍ വില. 70.29 രൂപയാണ് ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോള്‍ വില. മുംബൈയില്‍ പെട്രോളിന്റെ വില 70.29 രൂപയും, ഡീസലിന്റെ വില 64.66 രൂപയുമാണ്. 

വരും ദിവസങ്ങളിലും ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരുഘട്ടത്തില്‍ 85 രൂപയ്ക്ക് മുകളില്‍ എത്തിയ ഇന്ധന വിലയായിരുന്നു പടിപടിയായി കുറഞ്ഞ് 72 രൂപയിലെത്തിയത്.  അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു അത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി