ധനകാര്യം

ചൈല്‍ഡ് പോണ്‍ ഇന്റര്‍നെറ്റില്‍ വേണ്ട;  കീ വേഡുകള്‍ക്ക് വിലക്കുമായി സമൂഹ മാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്


കുട്ടികള്‍ക്ക് സുരക്ഷിതമായ ലോകം ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്റര്‍നെറ്റില്‍ നിന്നും ചൈല്‍ഡ് പോണ്‍ നീക്കം ചെയ്യാന്‍ സാങ്കേതിക ഭീമന്‍മാര്‍ ഒന്നിക്കുന്നു. ചൈല്‍ഡ് പോണ്‍ സൈറ്റുകളിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന എല്ലാ കീ വേഡുകളും വിലക്കുമെന്ന് ഗൂഗിളും മൈക്രോസോഫ്റ്റും യാഹുവും ഫേസ്ബുക്കും വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഈ തീരുമാനം. 

വിലക്കേര്‍പ്പെടുത്തിയ കീവേഡുകള്‍ ഏതെല്ലാമാണെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയില്ലെന്നും മന്ത്രാലയങ്ങളും സമൂഹ മാധ്യമങ്ങളും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. അത്തരം ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവര്‍ക്ക് ഇനി മുതല്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിക്കും. 

ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കീ വേഡുകളാണ് ഇപ്പോള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റ് പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

ആളുകള്‍ ഇത്തരം ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുന്നതിന് സാങ്കേതികമായ തടസങ്ങള്‍ ഉണ്ടെന്നും എന്നാല്‍ കീ വേഡുകള്‍ എടുത്ത് കളയുന്നതോടെ ദൃശ്യങ്ങളുടെ പ്രചാരണം തടയാന്‍ കഴിയുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍