ധനകാര്യം

പെട്രോള്‍ വീണ്ടും 72ല്‍ താഴെ, ഇന്നു കുറഞ്ഞത് 22 പൈസ; ഡീസല്‍ വിലയിലും കുറവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചെറിയൊരു ഇടവേളയ്ക്കു ശേഷം തുടര്‍ച്ചയായ നാലാം ദിനവും ഇന്ധന വിലയില്‍ ഇടിവ്. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ 19 പൈസയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ നാലു ദിവസം കൊണ്ട് പെട്രോളിന് 80 പൈസ കുറഞ്ഞു. 

കൊച്ചിയില്‍ പെട്രോള്‍ വില വീണ്ടും 72 രൂപയില്‍ താഴെയെത്തി. 71.78 ആണ് തിങ്കളാഴ്ച കൊച്ചിയിലെ വില. ഡീസല്‍ 67.34 രൂപ. 

ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 20 പൈസയും ഡീസലിന് 19 പൈസയും കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ത്യയില്‍ പ്രതിഫലിക്കുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുകയാണ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 54 ഡോളറില്‍ എത്തിനില്‍ക്കുകയാണ്. അമേരിക്കയില്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിച്ചതാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍