ധനകാര്യം

ഇടപാടുകാരുടെ ശ്രദ്ധക്ക്; മാഗ്നറ്റിക് എടിഎം കാര്‍ഡുകള്‍ ഇനി അഞ്ചുദിവസം മാത്രം, പകരം ചിപ്പുളള ഇഎംവി കാര്‍ഡുകള്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മാഗ്നറ്റിക് സ്ട്രിപ്പുളള എടിഎം കാര്‍ഡുകള്‍ ഡിസംബര്‍ 31 മുതല്‍ അസാധുവാക്കും. പകരം സൈബര്‍ സുരക്ഷ മുന്‍നിര്‍ത്തി ചെറിയ ചിപ്പ് ഘടിപ്പിച്ച ഇഎംവി കാര്‍ഡുകളായിരിക്കും ഇനി ഉപയോഗത്തിലുണ്ടാവുക. പുതിയ കാര്‍ഡിലേക്ക് മാറാനുളള റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്നുളള നടപടികള്‍ ബാങ്കുകളില്‍ അന്തിമഘട്ടത്തിലാണ്. ചിപ്പില്ലാത്ത കാര്‍ഡുകള്‍ ഡിസംബര്‍ 31 രാത്രി വരെ ഉപയോഗിക്കാം. ഇതിനു ശേഷം എടിഎം, പിഒഎസ് മെഷീന്‍ തുടങ്ങിയവയില്‍ കാര്‍ഡ് സ്വീകരിക്കില്ല.

പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കുകള്‍ സര്‍ക്കുലര്‍ നേരത്തെ നല്‍കിയിരുന്നു. പല ബാങ്കുകളും ഇഎംവി കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കല്‍ അവസാന ഘട്ടത്തിലാണ്. ജനുവരി ഒന്നിന് പഴയ കാര്‍ഡ് അസാധുവാകും. ചിലപ്പോള്‍ കാര്‍ഡുകള്‍ മാറ്റിയെടുക്കാന്‍ ബ്രാഞ്ചുകളെ സമീപിക്കേണ്ടി വരും. ഇതുസംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി ഉപയോക്താക്കളെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശമുണ്ടായിരുന്നു. പുതിയ കാര്‍ഡുകളുടെ പിന്‍നമ്പര്‍ ബ്രാഞ്ചില്‍ നിന്നു നേരിട്ടു കൈപ്പറ്റണം.

നിലവിലുള്ള കാര്‍ഡുകള്‍ ഉപയോഗിച്ചു ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഇഎംവി കാര്‍ഡുകളിലേക്കു മാറുന്നത്. യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവയുടെ ആദ്യക്ഷരങ്ങള്‍ ചേര്‍ത്ത ചുരുക്കപ്പേരാണ് ഇഎംവി.പ്ലാസ്റ്റിക് കാര്‍ഡിനു പിറകില്‍ കാണുന്ന കറുത്ത നാട പോലത്തെ വരയ്ക്കു പകരം മൈക്രോ പ്രോസസര്‍ അടങ്ങിയ ചെറിയ ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാകും ഇനി ഉപയോഗത്തിലുണ്ടാവുക.  മാഗ്‌നറ്റിക് സ്ട്രിപ്പിലെ വിവരങ്ങള്‍ പകര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്. എന്നാല്‍ മാഗ്‌നറ്റിക് കാര്‍ഡിനെ അപേക്ഷിച്ച് ഇഎംവി കാര്‍ഡുകള്‍ അധിക സുരക്ഷ നല്‍കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്‌കാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു