ധനകാര്യം

സാമ്പത്തിക മൂലധന ചട്ടങ്ങള്‍ പരിശോധിക്കാന്‍ പുതിയ സമിതിയെ നിയമിച്ച് ആര്‍ബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക മൂലധന ചട്ടക്കൂട് പുനഃപരിശോധിക്കാന്‍ ആര്‍ബിഐ വിദഗ്ധ സമിതിയെ നിയോഗിച്ചു. കരുതല്‍ ധനശേഖരത്തിന്റെ  അടക്കം പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങളാണ് സമിതി കൈകാര്യം ചെയ്യുക. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ ബിമന്‍ ജലാന്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന സമിതിയില്‍ ആറംഗങ്ങളാണുള്ളത്.  

റിസര്‍വ്വ് ബാങ്ക് മുന്‍ സെക്രട്ടറി രാകേഷ് മോഹന്‍ ആണ് വൈസ് ചെയര്‍മാന്‍. സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്, ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍എസ് വിശ്വനാഥന്‍, സെന്‍ട്രല്‍ ബോര്‍ഡ് അംഗങ്ങളായ ഭരത് ദോഷി, സുധീര്‍ മങ്കാഡ് എന്നിവരാണ് മറ്റ് സമിതിയംഗങ്ങള്‍. സമിതി റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് നല്‍കും. നവംബര്‍ 19 ന് കൂടിയ ആര്‍ബിഐ ബോര്‍ഡ് യോഗ തീരുമാന പ്രകാരമാണ് സമിതി രൂപീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി