ധനകാര്യം

സ്‌ക്രോള്‍ ചെയ്തിട്ടും സ്‌റ്റോറി മാറുന്നില്ല, ഉപയോക്താക്കള്‍ വലഞ്ഞു ;  പരിഷ്‌കാരം പാളിയെന്ന് ഇന്‍സ്റ്റഗ്രാമിന്റെ കുറ്റസമ്മതം

സമകാലിക മലയാളം ഡെസ്ക്

രുന്ന ഇരിപ്പില്‍ ഇന്‍സ്റ്റഗ്രാം പുത്തന്‍ പരിഷ്‌കാരം പരീക്ഷിച്ചു നോക്കിയതോടെ വെട്ടിലായത് ഉപയോക്താക്കളാണ്. തുടങ്ങിയ അന്നു മുതല്‍ വെര്‍ട്ടിക്കിലായിരുന്ന(കുത്തനെ) ഇന്‍സ്റ്റഗ്രാം പെട്ടെന്ന് ഹൊറിസോണ്ടലായി(തിരശ്ചീനം).

എന്താണുണ്ടായതെന്ന് പറയേണ്ടല്ലോ, പതിവു പോലെ ഫോണില്‍ ഇന്‍സ്റ്റ പേജ് എടുത്ത് മുകളിലേക്കും താഴേക്കും സ്‌ക്രോള്‍ ചെയ്തിരുന്നവര്‍ക്ക് തലപ്രാന്ത് പിടിച്ചു. സംഭവം നീങ്ങുന്നില്ല. ഒടുവില്‍ ചുമ്മാ സൈ്വപ്പ് ചെയ്യുമ്പോള്‍ ദാ വരുന്നു പതിവു പോലെ മറ്റുള്ള സ്‌റ്റോറീസും പേജും!. 

 എന്തായാലും ഉപയോക്താക്കളുടെ ക്ഷമ അധികനേരം പരീക്ഷിക്കാന്‍ കമ്പനി തയ്യാറായില്ല. 'ടിന്‍ഡര്‍' മോഡല്‍ തുടക്കത്തിലേ ഉപേക്ഷിച്ചു. ആദ്യം അമളി പറ്റിയെങ്കിലും ഇന്‍സ്റ്റ ഉപയോക്താക്കള്‍ അങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. വൈകുന്നേരമായപ്പോള്‍ ഇന്‍സ്റ്റഗ്രാമിന്റെ ' പുത്തന്‍ പരീക്ഷണ' ത്തിന്റെ മീമുകള്‍ ലോകം മുഴുവന്‍ വൈറലായി.

 അബദ്ധം പറ്റിയെന്നും ഇത്രയും പെട്ടെന്ന് ലോകം മുഴുവന്‍ അറിയുമെന്ന് കരുതിയില്ലെന്നുമുള്ള ടോണില്‍ ' വളരെ ചെറിയ പരീക്ഷണമായിരുന്നു, പക്ഷേ പെട്ടെന്ന് ഒരുപാട് പേരിലേക്ക് എത്തിപ്പോയതാണെന്നുമായിരുന്നു കമ്പനി മേധാവിയായ ആദം മോസറി വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ