ധനകാര്യം

മോദിയുടെ പുതുവത്സര സമ്മാനം; പാചകവാതകത്തിന് വീണ്ടും വില കുറച്ചു, നിരക്ക് ഇങ്ങനെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാചകവാതകത്തിന്റെ വിലയില്‍ കുറവുവരുത്തി കേന്ദ്ര സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം. ഈ മാസത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് പാചകത്തിന്റെ വിലയില്‍ കുറവ് വരുത്തിയത്.സബ്‌സിഡിയുളള പാചകവാതകത്തിന്റെ വിലയില്‍ 5.91 രൂപയുടെ കുറവുവരുത്തിയപ്പോള്‍ സബ്‌സിഡി ഇല്ലാത്ത പാചകവാതകത്തിന് 120 രൂപ 50 പൈസയാണ് കുറച്ചത്. രാജ്യാന്തരവിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് പാചകവാതകത്തില്‍ പ്രതിഫലിച്ചത്. 

14.2 കി.ഗ്രാം ഭാരമുളള സബ്‌സിഡിയുളള സിലിണ്ടറിന് ഡല്‍ഹിയില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 494.99 രൂപയായിരിക്കും വില. നിലവില്‍ 500.90 രൂപയാണ് വില. ഡിസംബര്‍ 1ന് സബ്‌സിഡിയുളള പാചകവാതകത്തിന് 6.52 രൂപ കുറച്ചിരുന്നു. തുടര്‍ച്ചയായി ആറ് തവണ വില കൂടിയതിന് ശേഷമായിരുന്നു വില കുറഞ്ഞത്. 

14.2 കിലോ തൂക്കം വരുന്ന സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വിലയില്‍ 120 രൂപയുടെ കുറവ് വരുത്തിയതോടെ 689 രൂപയായി. ഡിസംബര്‍ ഒന്നിന് 133 രൂപ കുറച്ചിരുന്നു. നിലവില്‍ പ്രതിവര്‍ഷം സബ്‌സിഡിയോടെ 12 സിലിണ്ടറുകളാണ്  ഒരു കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. 

അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്നവിലയാണ് ഇപ്പോള്‍ പാചകവാതകത്തിന് ഉള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്