ധനകാര്യം

എട്ടു കോടി വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:  മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ എട്ടുകോടി വനിതകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കുമെന്ന് പ്രഖ്യാപനം. ദരിദ്രജനവിഭാഗങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 2022 ഓടേ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. രണ്ടുവര്‍ഷത്തിനകം ഒരു കോടി വീടുകള്‍ പണിയും. വെളിയിടം വിസര്‍ജ്യമുക്തമാക്കാന്‍ ലക്ഷ്യമിട്ട് ആറു കോടി ശൗചാലയങ്ങള്‍ ഇതുവരെ നിര്‍മ്മിച്ചതായി ധനമന്ത്രി വ്യക്തമാക്കി. വരും വര്‍ഷങ്ങളില്‍ രണ്ടുകോടി ശൗചാലയങ്ങള്‍ കൂടി പണിയും.

വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ നിക്ഷേപം ഒരു ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. നാലു കോടി വീടുകള്‍ക്ക് സൗജന്യ വൈദ്യൂതി വിതരണം ചെയ്യും. ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സാ സഹായം ല്ഭ്യമാക്കും

മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ കാര്‍ഷികമേഖലയ്ക്കാണ് ഏറ്റവുമധികം ഊന്നല്‍ നല്‍കിയത്. 11 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. ഇത് അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന വകയിരുത്തലാണ്. കാര്‍ഷിക വിളകള്‍ക്ക് 50 ശതമാനം വരെ താങ്ങുവില ഉറപ്പാക്കും . കര്‍ഷകരുടെ വരുമാനം 2022 ഓടേ ഇരട്ടിയാക്കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കും. ഓപ്പറേഷന്‍ ഫഌഡ് മാത്യകയില്‍ കാര്‍ഷിക മേഖളയില്‍ ഓപ്പറേഷന്‍ ഗ്രീന് തുടക്കമിടും.500 കോടി രൂപ ഇതിനായി നീക്കിവെയ്ക്കും. ഭക്ഷ്യസംസ്‌ക്കരണത്തിനായി 1400 കോടി രൂപ വകയിരുത്തും. കഴിഞ്ഞ തവണ 700 കോടിയാണ് നീക്കിവെച്ചിരുന്നത്. 

മത്സ്യമേഖലയ്ക്ക് പ്രത്യേക ഫണ്ട് രൂപികരിക്കും. 10000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. മുള യധിഷ്ടിത വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ 1290 കോടി രൂപ നീക്കിവെച്ചു. കാര്‍ഷികോല്‍പ്പനങ്ങളുടെ സംഭരണത്തിന് 2000 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.


 രാജ്യത്തിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപം വര്‍ധിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു. സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ ഘടനാപരമായ പരിഷ്‌ക്കരണങ്ങള്‍ വളര്‍ച്ചയ്ക്ക് ഗുണകരമാകും. കയറ്റുമതി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ 23 ശതമാനമായി വര്‍ധിക്കുമെന്ന് ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു


നടപ്പുസാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനം മുതല്‍ 7.5 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ബജറ്റ് അനുമാനിക്കുന്നു. അടിസ്ഥാനസൗകര്യവികസനമേഖലയിലും വിദ്യാഭ്യാസമേഖലയിലും നിക്ഷേപം വര്‍ധിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു