ധനകാര്യം

അമേരിക്കന്‍ ഓഹരി വിപണി കൂപ്പുകുത്തി, തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ സൂചികകളും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സെന്‍സെക്‌സ് ഉള്‍പ്പെടെ ഏഷ്യന്‍ ഓഹരി സൂചികകളില്‍ വന്‍ തകര്‍ച്ച. സെന്‍സെക്‌സ് 1,250 പോയിന്റ് താഴ്ന്ന് 33,482ലും നിഫ്റ്റി 306 പോയിന്റ് താഴ്ന്ന് 10,300ലുമാണ് വ്യാപാരം തുടങ്ങിയത്. അമേരിക്കന്‍ സൂചിക ഡൗ ജോണ്‍സ് കൂപ്പുകുത്തിയതിനു തുടര്‍ച്ചയായാണ് ഏഷ്യന്‍ വിപണികള്‍ തകര്‍ന്നടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യത്തിലും വന്‍ ഇടിവുണ്ടായി.

ഡൗ ജോണ്‍സ് 1600 പോയിന്റ് (4.6 %) ഇടിവാണു രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണിത്. യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായി ജെറോം പവല്‍ സ്ഥാനമേറ്റു മണിക്കൂറുകള്‍ക്കുള്ളിലാണു ഓഹരി വിപണി ചാഞ്ചാടിയത്. 

യുഎസ് വിപണിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം 5.4 ലക്ഷം കോടി രൂപയുടെ നിക്ഷേപം പിന്‍വലിക്കപ്പെട്ടതാണു തിരിച്ചടിക്കു കാരണം. യുഎസ് വിപണിയുടെ ഇടിവിനെത്തുടര്‍ന്നു ജപ്പാനില്‍ നാലു ശതമാനവും ഓസ്‌ട്രേലിയയില്‍ മൂന്നു ശതമാനവും തകര്‍ച്ചയുണ്ടായി. ഇന്ത്യയില്‍ കനത്ത വില്‍പന സമ്മര്‍ദമാണു വിപണികളെ പിടിച്ചുകുലുക്കിയത്. കൂടുതല്‍ തകര്‍ച്ച മുന്നില്‍ കണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റൊഴിയുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത