ധനകാര്യം

അമേരിക്കയ്ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പുകുത്തി; സെന്‍സെക്‌സില്‍ 500  പോയിന്റിന്റെ നഷ്ടം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പുകൂത്തി. വിപണിയുടെ തുടക്കത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 

യുഎസ് ബോണ്ടുകളുടെ മൂല്യം ഉയരുമെന്ന കണക്കുകൂട്ടലില്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ 1.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഇന്ത്യനന്‍ വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു. പത്തു ഓഹരികളില്‍ എട്ടിലും ഇടിവ് നേരിടുകയാണ്. വിപണിയുടെ തുടക്കത്തില്‍ നിക്ഷേപകരുടെ സമ്പാദ്യത്തില്‍ 2.24 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചെറുകിട ഇടത്തരം ഓഹരികളിലെല്ലാം തന്നെ നഷ്ടം നേരിട്ടു.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ടിസിഎസ് ഓഹരികളിലാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 

ഇന്നലെ തുടര്‍ച്ചയായ കനത്ത നഷ്ടങ്ങള്‍ക്ക് ഒടുവില്‍ വിപണി തിരിച്ചുകയറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍