ധനകാര്യം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,546 കോടി രൂപയുടെ വന്‍ വെട്ടിപ്പ് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,546 കോടി രൂപയുടെ വന്‍ വെട്ടിപ്പ്. ബാങ്കിന്റെ മുംബൈ ബ്രാഞ്ചില്‍ തട്ടിപ്പ് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവിടത്തെ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചാണ് ക്രമക്കേട് നടത്തിയത്. ബാങ്ക് ജീവനക്കാരുടെ സഹായത്തോടെയാണ് വിവിധ അക്കൗണ്ടുകള്‍ വഴി വിദേശത്ത് നിന്ന് പണം പിന്‍വലിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെട്ടിപ്പിനെ കുറിച്ച് സി .ബി.ഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ബാങ്കധികൃതര്‍ പരാതി നല്‍കി. രണ്ട് ഏജന്‍സികളും പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. 

അതേസമയം, പണം കൈമാറ്റം നടന്നിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ബാങ്കധികൃതര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഈ ഇടപാടുകളുടെ അടിസ്ഥാനത്തില്‍ വിദേശത്തുള്ള ഉപഭോക്താക്കള്‍ക്ക് മറ്റ് ബാങ്കുകള്‍ വായ്പ നല്‍കിയിട്ടുണ്ടെന്നും പഞ്ചാബ് ബാങ്ക് പറയുന്നു. വിശദമായ അന്വേഷണം നടന്നു വരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി