ധനകാര്യം

നീരവ് മോദി തട്ടിയ 11,300 കോടി രൂപ പിഎന്‍ബി തിരിച്ചുനല്‍കണം: റിസര്‍വ് ബാങ്ക് 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ട മുഴുവന്‍ പണവും പഞ്ചാബ് നാഷണല്‍ ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് തിരിച്ചു നല്‍കണമെന്ന് റിസര്‍വ് ബാങ്ക് . പ്രമുഖ വജ്ര  വ്യവസായി നീരവ് മോദി ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പില്‍ 11,300 കോടി രൂപയാണ് നഷ്ടമായത്.ഇത് മുഴുവനും പിഎന്‍ബിയുടെ ഈടില്‍ വായ്പ നല്‍കിയ ബാങ്കുകള്‍ക്ക് തിരിച്ചുനല്‍കണമെന്ന് റിസര്‍വ് ബാങ്ക് പിഎന്‍ബിയോട് നിര്‍ദേശിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിശ്വാസ്യത മാനിച്ചാണ് വിദേശത്തുളള മറ്റു ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വായ്പ അനുവദിച്ചത്. ഇക്കാരണത്താല്‍ പിഎന്‍ബിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ തുക മുഴുവന്‍ തിരിച്ചുനല്‍കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം ധനകാര്യവിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. വിശ്വാസ്യത ബാങ്കിങ് വ്യവസായത്തില്‍ നിര്‍ണായകമാണെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

നിലവില്‍ പണത്തിന് ദൗര്‍ലഭ്യം നേരിടുന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്. നേരത്തെ സാമ്പത്തിക തട്ടിപ്പില്‍ വിശദീകരണവുമായി പഞ്ചാബ് നാഷണല്‍ ബാങ്ക് രംഗത്തുവന്നിരുന്നു. തട്ടിപ്പ് അറിഞ്ഞ ഉടനെ സര്‍ക്കാരിനെ അറിയിച്ചു. പ്രതിസന്ധി മറികടക്കാനുളള ശേഷി ബാങ്കിനുണ്ടെന്നും എംഡി സുനില്‍ മേത്ത മാധ്യമങ്ങളോട് പറഞ്ഞു.

സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയത് ബാങ്ക് തന്നെയാണ്. ഇതില്‍ പങ്കാളികളായ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കും. ഇതുവരെ 289 കോടി രൂപ ബാങ്കിന് നഷ്ടമായെന്നും സുനില്‍ മേത്ത വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്