ധനകാര്യം

റഷ്യയും സൗദിയും പിന്നിലാകും; ഈ വര്‍ഷത്തെ എണ്ണ രാജാക്കന്‍മാര്‍ അമേരിക്ക  

സമകാലിക മലയാളം ഡെസ്ക്

അമേരിക്ക പെട്രോളിയം രംഗത്തെ പുതിയ രാജാവായി 2018ല്‍ ഉയര്‍ന്നുവരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. എണ്ണ ഉല്‍പാദനം പത്ത് ശതമാനം വര്‍ദ്ധിപ്പിച്ച് പ്രതിദിനം 11ദശലക്ഷം ബാരല്‍ പെട്രോളിയം ഉല്‍പാദിപ്പിക്കാമെന്ന അമേരിക്കയുടെ തീരുമാനമാണ് പെട്രോളിയം രംഗത്ത് ഒന്നാമതെത്തുന്നതില്‍ രാജ്യത്തെ സഹായിക്കുന്ന ഘടകം.


 റിസ്റ്റാഡ് എനര്‍ജി എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് റഷ്യയെയും സൗദിയെയും പിന്നിലാക്കി ലോകത്തെ എണ്ണ രാജാക്കന്‍മാരായി അമേരിക്ക മാറുമെന്ന് പറഞ്ഞിരിക്കുന്നത്. 

1975മുതല്‍ റഷ്യയെയും സൗദിയെയും പിന്നിലാക്കാന്‍ യുഎസ്സിന് കഴിഞ്ഞിട്ടില്ല. ഷെയില്‍ മെഷീനാണ് ഈ നേട്ടം സ്വന്തമാക്കാന്‍ അമേരിക്കയെ സഹായിക്കുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. എണ്ണ ആവശ്യങഅങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ മാറ്റം അമേരിക്കയെ സഹായിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി