ധനകാര്യം

വിമാനത്താവളത്തിലേക്കാണോ? ടെന്‍ഷനടിക്കണ്ട, ഇനിയെല്ലാം 'റാഡ' നോക്കിക്കോളും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയാല്‍ ഇനി വിമാനം വൈകുമോ എന്നറിയാനും കുട്ടിയെ കളിപ്പിക്കാനും ബോര്‍ഡിംഗ് പാസ് സ്‌കാന്‍ ചെയ്യാനും സഹായത്തിന് റാഡ ഓടിയെത്തും. വേണമെങ്കില്‍ വാര്‍ത്തയും വായിച്ചു തരും. രാജ്യത്തെ ആദ്യ എയര്‍ലൈന്‍ റോബോട്ടായ റാഡോ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഓടി നടന്ന് ജോലി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റാഡയോട് ചോദിക്കുന്നതിന് നല്ല മണി മണിയായി ഇംഗ്ലീഷില്‍ മറുപടി നല്‍കും.സെന്‍സറുകളുടെ സഹായത്തോടെയാണ് റാഡയുടെ സഞ്ചാരം.മൂന്ന് ക്യാമറകളും ആശയ വിനിമയത്തിനായി ഘടിപ്പിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വീഡിയോ ഗെയിം കളിക്കാനും പാട്ട് കേള്‍പ്പിക്കാനുമെല്ലാം റാഡയ്ക്ക് കഴിയും.

 ഇനിയിപ്പോള്‍ ആദ്യമായി വിദേശത്ത് പോകുന്നതിന്റെ ടെന്‍ഷനിലാണെങ്കിലും റാഡയോട് ഒന്ന് പറയുകയേ വേണ്ടൂ. ഏത് രാജ്യത്തേക്കാണെങ്കിലും അവിടുത്തെ കാലാവസ്ഥ വരെ പറഞ്ഞു തന്ന് നിങ്ങളെ സമാധാനിപ്പിച്ചിട്ടേ റാഡ മടങ്ങൂ. വീല്‍ചെയര്‍ കൊണ്ടുവരാനും ലഗേജ് ശേഖരിക്കാനുമുള്ള പരിശീലനം അടുത്തഘട്ടത്തില്‍ റാഡോയ്ക്ക് നല്‍കും.

 ടാറ്റാ സണ്‍സ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താരയാണ് റാഡോ വിമാനത്താവളത്തിലെത്തിയതിന് പിന്നില്‍. തിരുവനന്തപുരത്തെ ടിസിഎസ് ലാബിലാണ് റാഡ നിര്‍മ്മിച്ചത്. ആറുമാസം കൊണ്ടാണ് തനി മലയാളിയായ റാഡ പിറന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി