ധനകാര്യം

ആമസോണിന് സൂപ്പര്‍ പ്രൈം ഡേ; വെബ്‌സൈറ്റ് നിശ്ചലമായത് മണിക്കൂറുകള്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആമസോണിനിത് 'സൂപ്പര്‍' പ്രൈം ഡേയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താനെത്തിയവരുടെ തള്ളിക്കയറ്റം കാരണം മണിക്കൂറുകളാണ് വെബ്‌സൈറ്റ് പ്രവര്‍ത്തന രഹിതമായത്. 36 മണിക്കൂര്‍ നീളുന്ന സെയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ആരംഭിച്ചത്. 10 മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ട് കണ്ട് സൈറ്റില്‍ കയറാന്‍ നോക്കിയ പ്രൈം അംഗങ്ങള്‍ക്ക് നിരാശയായിരുന്നു ഫലം

സൈറ്റില്‍ കയറുമ്പോള്‍ ' സോറി സംതിങ് വെന്റ് റോങ്' എന്നാണ് മണിക്കൂറുകളോളം കണ്ടത്. സൈറ്റ് ഏറ്റവുമധികം നേരം പ്രവര്‍ത്തന രഹിതമയത് യുഎസിലാണ് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഡെസ്‌ക്ടോപിലും മൊബൈലിലും പ്രശ്‌നം നേരിട്ടതോടെയാണ് ട്രാഫിക് നിയന്ത്രണാതീതമാണ് എന്ന് ഓണ്‍ലൈന്‍ ക്യൂവിലുള്ളവര്‍ക്ക് പിടികിട്ടിയത്. 

ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് 50 ശതമാനം വരെയും സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെയും ആണ് ഓഫര്‍.ഫര്‍ണിച്ചറുകള്‍ക്ക് 70 ശതമാനം വരെ കിഴിവെന്ന മോഹന വാഗ്ദാനവും ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമനായ ആമസോണ്‍ നല്‍കുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണുകളില്‍ വണ്‍ പ്ലസ്, വിവോ വി 9, സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8, മോട്ടോ ജി 6 തുടങ്ങിയ കിടിലന്‍ ക്യാമറ ക്വാളിറ്റിയുള്ള ഫോണുകളും വില്‍പ്പനയ്ക്കായി ഓണ്‍ലൈനില്‍ എത്തിയിട്ടുണ്ട്. 3000 രൂപ മുതല്‍ 10,000 രൂപവരെ ഡിസ്‌കൗണ്ടാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍. എച്ച് ഡി എഫ് സി ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസികൗണ്ടും ലഭ്യമാണ്. 2015 മുതലാണ് ആമസോണ്‍ പ്രൈം ഡേ വില്‍പ്പന ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം 30 മണിക്കൂറായിരുന്നു പ്രൈം ഡേ സെയില്‍ നടന്നത്. 340 കോടി രൂപയുടെ വില്‍പ്പനയാണ് ഇത്തവണത്തെ പ്രൈം സെയിലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം