ധനകാര്യം

വലിപ്പം കുറച്ച്, വയലറ്റ് നിറത്തില്‍ നൂറു രൂപ നോട്ടുകള്‍ വരുന്നു, പുതിയ നോട്ടില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:പുതിയ നൂറു രൂപ നോട്ടിന് വയലറ്റ് നിറം ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴുള്ള നോട്ടിനേക്കാള്‍ വലിപ്പം കുറവായിരിക്കും പുതിയ നോട്ടുകള്‍ക്കെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നോട്ടുകളുടെ അച്ചടി തുടങ്ങിയതായാണ് സൂചന. 

യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള 'റാണി കി വവ്' എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടില്‍ ആലേഖനം ചെയ്യും.

മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്. പത്തു രൂപ നോട്ടിനെക്കാള്‍ വലിപ്പമുണ്ടാകും.

നിലവിലെ നൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് അവതരിപ്പിക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് ആര്‍.ബി.ഐ. പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്