ധനകാര്യം

501 രൂപയും പഴയ ഫോണും നല്‍കിയ പുതിയ ജിയോ ഫോണ്‍ നേടാം, ഹംഗാമ ഓഫര്‍ ജൂലൈ 21 മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 501 രൂപയും പഴയ ഫോണും നല്‍കിയ പുതിയ ജിയോ ഫോണ്‍ വാങ്ങാനാവുന്ന ജിയോ ഹംഗാമ ഓഫര്‍ ജൂലായ് 21 മുതല്‍. ഉപഭോക്താക്കള്‍ക്ക് ഏത് തരത്തിലുള്ള ഫീച്ചര്‍ ഫോണും ജിയോഫോണുമായി എക്‌സ്‌ചേഞ്ച് ചെയ്യാം. 

ജൂലായ് 21 വൈകിട്ട് 5 മണിക്കാണ് ഈ ഓഫര്‍ ആരംഭിക്കുക. ഓഗസ്റ്റ് 15 മുതല്‍ പുതിയ ജിയോഫോണ്‍ ലഭിച്ചു തുടങ്ങും. 

ജിയോ സ്‌റ്റോര്‍ വഴി പുതിയ ഫോണുമായി പഴയ ഫോണ്‍ മാറ്റിവാങ്ങാം. ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ ആയോ ഓഫര്‍ ഉപയോഗിക്കാനുള്ള സൗകര്യത്തെ കുറിച്ച് വ്യക്തതയില്ല. 

 2,999 രൂപയ്ക്ക് അവതരിപ്പിക്കുന്ന ജിയോ ഫോണ്‍ 2വിന്റെ വരവിന് മുന്നോടിയാണ് ഈ ഓഫര്‍. ഇതിനോടൊപ്പം ജിയോ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്ന ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 398 രൂപയ്ക്ക് മുകളിലുള്ള ജിയോ.കോം വഴിയുള്ള റീചാര്‍ജിനാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപയുടെ ക്യാഷ്ബാക്ക് ബൌച്ചറായാണ് ക്യാഷ് ബാക്ക് നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി