ധനകാര്യം

വമ്പന്‍മാരോട് പൊരുതാനുറച്ച് വോഡഫോണ്‍; വാഗ്ദാനം ഇരട്ടി ഡാറ്റ ഓഫര്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഡാറ്റയുദ്ധത്തില്‍ വോഡഫോണ്‍ വമ്പന്‍മാരോട് പൊരുതാന്‍ ഉറച്ച് തന്നെയാണ്. ഇരട്ടി ഡാറ്റയാണ്  ഉപയോക്താക്കള്‍ക്കുള്ള പുതിയ ഓഫര്‍. 199 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിലാണ് 100 ശതമാനം അധികം ഡാറ്റ കമ്പനി ഓഫര്‍ ചെയ്യുന്നത്. 28 ദിവസമാണ് കാലാവധി. നിലവില്‍ 2.8 ജിബി 3ജി /4 ജി ഡാറ്റയാണ് നല്‍കിപ്പോരുന്നത്. ഇതോടെ ഉപയോക്താവിന് 78.4 ജിബി ഡാറ്റയാണ് നിശ്ചിത കാലയളവില്‍ ലഭ്യമാവാന്‍ പോകുന്നത്. 

എഫ് യു പി പരിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് അണ്‍ലിമിറ്റഡ് ലോക്കല്‍/ നാഷ്ണല്‍ കോളുകള്‍ക്കും വോഡഫോണ്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദിവസേനെ 250 മിനിറ്റും ആഴ്ചയില്‍ 1000 മിനിറ്റുമാണ് ഓഫര്‍. എന്നാല്‍ എസ്എംഎസ് സന്ദേശങ്ങള്‍ക്ക് പഴയ നിരക്കുകള്‍ തുടരും.ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ബാധകമല്ല.

ജിയോ 198 ന് ദിവസേന 2 ജിബി ഡാറ്റയാണ് നല്‍കുന്നത്. 28 ദിവസമാണ് അതിന്റെയും കാലാവധി. പരിധിയില്ലാത്ത വോയിസ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ജിയോ ഓഫര്‍ നല്‍കുന്നുണ്ട്. എയര്‍ടെല്ലും 198 രൂപയ്ക്ക് ദിവസേന 1.4 ജി ബി ഡാറ്റയാണ് നല്‍കുന്നത്. ദിവസവും 100 എസ്എംഎസ്സുകളും സൗജന്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി