ധനകാര്യം

ഫ്‌ളിപ്കാര്‍ട്ടിലൂടെ കമ്പ്യൂട്ടര്‍ ഗെയിം പകുതി വിലയ്ക്ക്; വ്യാജ പതിപ്പുകള്‍ നീക്കം ചെയ്‌തെന്ന് കമ്പനി

സമകാലിക മലയാളം ഡെസ്ക്

വാച്ച് ഡോഗ്‌സ് 2, ഗ്രാന്‍ഡ് തെഫ്റ്റ് ഓട്ടോ-5 എന്നീ ഗെയിമുകളുടെ വ്യാജപതിപ്പാണ് കഴിഞ്ഞയാഴ്ച ചൂടപ്പം പോലെ ഫഌപ്കാര്‍ട്ടില്‍ വിറ്റുപോയത്. പേയ്‌മെന്റ് നടത്താനെത്തിയ ഗെയിം പ്രേമികള്‍ ഞെട്ടി, ഗെയിമുകളെല്ലാം പകുതി വിലയ്ക്ക്. 1500 രൂപയുള്ള വാച്ച് ഡോഗ് 2 ഫഌപ്കാര്‍ട്ടിലെത്തിയപ്പോള്‍ വില 799 രൂപ! ഇതോടെയാണ് വ്യാജനാണോ എന്ന സംശയം ശക്തമായത്.

വാച്ച് ഡോഗിന്റെയും ഗ്രാന്റ് തെഫ്റ്റിന്റെയും ക്രാക്ക്ഡ് പതിപ്പുകളാണെന്ന് ഫഌപ്കാര്‍ട്ട് പിന്നീട് സ്ഥിരീകരിച്ചു. ഇത് വില്‍പ്പനയ്ക്ക് വച്ച കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തിയെന്നും സൈറ്റില്‍ നിന്നും നീക്കം ചെയ്തതായും ഫഌപ്കാര്‍ട്ട് അറിയിച്ചു.

രാജ്യമെങ്ങുമുള്ള ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്നതിനും വേഗത്തിലും വിലക്കുറവിലും ഗുണമേന്‍മയുള്ള സാധനങ്ങള്‍ ലഭ്യമാക്കുകയുമാണ് ഫഌപ്കാര്‍ട്ടിന്റെ ലക്ഷ്യം. പകര്‍പ്പവകാശ ലംഘനവും, ഗുണമേന്‍മയില്‍ വിട്ടു വീഴ്ച നടത്തുന്നതിനോടും നിയമം ലംഘിക്കുന്നതിനോടും യാതൊരു വിട്ടുവീഴ്ചയ്ക്കും കമ്പനി തയ്യറല്ല. ഉത്തരവാദിത്തപ്പെട്ട ഓണ്‍ലൈന്‍ വ്യാപാരകേന്ദ്രമെന്ന നിലയില്‍ വ്യാജന്‍മാരെ വിറ്റ സെല്ലര്‍മാരെ നിരോധിച്ചതായും  ഫഌപ്കാര്‍ട്ട് വിശദമാക്കി. 

ഓണ്‍ലൈന്‍ സൈറ്റുകളെ വ്യാജപതിപ്പുകള്‍ വിറ്റഴിക്കുന്നതിന് കമ്പനികള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല.2014 ല്‍ ആമസോണിലൂടെ വാച്ച്‌ഡോഗ്-1 വില്‍പ്പനയ്‌ക്കെത്തിയിരുന്നു.പോക്കിമാന്‍ സീരിസിനും വ്യാജപതിപ്പ് ഭീഷണി നേരിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'