ധനകാര്യം

35 വര്‍ഷം, രണ്ട് കോടി കാറുകള്‍; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കി മാരുതി മുന്നോട്ട്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വിപണിയില്‍ സുപ്രധാന നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് മാരുതി സുസുക്കി. ഇന്ത്യയില്‍ രണ്ട് കോടി കാറുകള്‍ നിര്‍മ്മിച്ചുവെന്ന ബഹുമതിയാണ് മാരുതി കൈവരിച്ചത്.മനേസറിലെയും ഗുരുഗ്രാമിലെയും പ്ലാന്റുകളിലാണ് ഈ ഇരുപത് ലക്ഷം കാറുകളും കമ്പനി നിര്‍മ്മിച്ചത്.ജനങ്ങള്‍ ബ്രാന്റില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ എംഡി കെനിച്ചി അയുകാവ പറഞ്ഞു. 1983 ഡിസംബറിലാണ് മാരുതി ആദ്യ പ്ലാന്റ് ഇന്ത്യയില്‍ തുറന്നത്.

രണ്ട് കോടി കാറുകളില്‍ 1.44 കോടി കാറുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ഗുരുഗ്രാമിലെ പ്ലാന്റിലാണ്. ബാക്കിയുള്ള 56.2 ലക്ഷം കാറുകളാണ് മനേസറില്‍ നിര്‍മ്മിച്ചത്.1994ലാണ് മാരുതി ഒരുലക്ഷം കാറുകള്‍ നിര്‍മ്മിച്ചത്. 2011 ആയപ്പോള്‍ ഒരു കോടിയായി വര്‍ധിപ്പിച്ചുവെന്നും അടുത്ത ഏഴ് വര്‍ഷം കൊണ്ട് ഈ നേട്ടത്തിലേക്ക് എത്തിച്ചേരാന്‍ കമ്പനിക്ക് സാധിച്ചുവെന്നും മാരുതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

16 മോഡല്‍ കാറുകളാണ് ആഭ്യന്തരകാര്‍ വിപണിയില്‍ മാരുതി ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പടെ നൂറിലേറെ രാജ്യങ്ങളിലേക്കാണ് മാരുതി വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.വിലകുറവാണ് എന്നതും സൗകര്യവുമാണ് ഇന്ത്യയിലെ സാധാരണക്കാര്‍ക്കിടയില്‍ മാരുതിയെ ജനപ്രിയമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം