ധനകാര്യം

എസ്ബിഐ നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി; വര്‍ധന അര ശതമാനം വരെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി. അഞ്ചു മുതല്‍ പത്തു ബേസിസ് പോയിന്റ് വരെയാണ് വര്‍ധന. മേയ് 28നാണ് ഇതിനു മുന്‍പ് എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയത്

ഒരു വര്‍ഷം മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് അര ശതമാനം വരെയാണു നിരക്കു വര്‍ധിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. 

ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് 0.05% ഉയര്‍ത്തി, 6.70% ആക്കി. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.10% ഉയര്‍ത്തി 6.75%വും, മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.10% ഉയര്‍ത്തി 6.80%വും, അഞ്ചു മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് 0.10% ഉയര്‍ത്തി 6.85 ശതമാനവുമാക്കി.

ഒരു കോടി രൂപ മുതല്‍ 10 കോടി രൂപ വരെയുളള നിക്ഷേപങ്ങള്‍ക്ക്, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയില്‍ 7.00% ആയിരുന്നത് 6.70% ആക്കി കുറച്ചു. രണ്ടു വര്‍ഷത്തിനു മേല്‍ മൂന്നു വര്‍ഷത്തിനു താഴെവരെ കാലാവധിക്ക് 6.75% ആയിരുന്നതിന് മാറ്റമില്ല. മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെയുള്ള കാലവധിയിലെ നിക്ഷേപങ്ങള്‍ക്ക് 0.15% വര്‍ധിപ്പിച്ച് 6.80% ആക്കി. അഞ്ചു മുതല്‍ 10 വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50% വര്‍ധിപ്പിച്ച് 6.85 ശതമാനമാക്കി.

10 കോടിക്കു മേലുള്ള നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷത്തിനു മേല്‍ രണ്ടു വര്‍ഷത്തിനു താഴെ വരെ കാലാവധിയില്‍ 0.30% കുറച്ച് 6.70% ആക്കിയപ്പോള്‍ രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തിനു താഴെവരെയുള്ളതിന് 6.75% പലിശനിരക്ക് നിലനിര്‍ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്