ധനകാര്യം

എയര്‍ ഇന്ത്യ വില്‍പ്പന: കേന്ദ്രം പിന്നോട്ട്; തല്‍ക്കാലം ഓഹരികള്‍ വില്‍ക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട്. തല്‍ക്കാലം ഓഹരി വില്‍പ്പനയുമായി മുന്നോട്ടുപോവേണ്ടെന്നാണ് പുതിയ തീരുമാനം. നേരത്തെ ഓഹരികള്‍ വില്‍പ്പയ്ക്കു വച്ചെങ്കിലും വ്യവസ്ഥകള്‍ പാലിച്ച് വാങ്ങാന്‍ ആളെത്താത്തതിനാല്‍ നടന്നിരുന്നില്ല.

വ്യവസ്ഥകളില്‍ മാറ്റം വരുത്തി ഓഹരികള്‍ വിറ്റഴിച്ചാലും എയര്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിലയിരുത്തല്‍. കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗമാണ്, എയര്‍ ഇന്ത്യ ഓഹരികള്‍ വില്‍പ്പനയ്ക്കു വയ്‌ക്കേണ്ടതില്ലെന്നു തീരുമാനിച്ചത്.

കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്നാണു എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തുടക്കത്തില്‍ മേയ് ഒന്നായിരുന്നു അവസാന തീയതിയായി നിശ്ചിയിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മേയ് 31ലേക്കു നീട്ടിയെങ്കിലും വില്‍പ്പന നടന്നില്ല.

വ്യോമയാന മന്ത്രാലയമാണ് ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട താല്‍പര്യപത്രം ക്ഷണിച്ചത്. അയ്യായിരം കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്കാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. കമ്പനിയുടെ മാനേജ്‌മെന്റ്, ജീവനക്കാര്‍ അല്ലെങ്കില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍