ധനകാര്യം

നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും വിവരങ്ങള്‍ വിരല്‍തുമ്പില്‍തന്നെ; ഗുഗിള്‍ ക്രോമില്‍ ഓഫ്‌ലൈനായി വായിക്കാന്‍ പുതിയ ഫീച്ചര്‍

സമകാലിക മലയാളം ഡെസ്ക്

ന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തതിന്റെ പേരില്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ തിരയാന്‍ കഴിയുന്നില്ലെന്ന പരാതി ഇനിയുണ്ടാകില്ല. ഗൂഗിള്‍ ക്രോം അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ ഫീച്ചറായ ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് വഴി ഇനി നിങ്ങള്‍ക്കാവശ്യമായ വിവരങ്ങളടങ്ങിയ ലേഖനങ്ങള്‍ ക്രോമില്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെടും. വൈഫൈ കണക്ഷന്‍ ഉള്ള സമയങ്ങളില്‍ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തുവയ്ക്കുന്നതിനാല്‍ ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും ഉപഭോക്താവിന് ആവശ്യമായ വിവരങ്ങള്‍ വിരല്‍തുമ്പില്‍ തന്നെ  ലഭ്യമാക്കുന്നതാണ് ഈ പുതിയ ഫീച്ചര്‍. 

ഉപഭോക്താവ് ആവശ്യപ്പെടാതെതന്നെ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന രീതിയിലാണ്  പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താവിന്റെ ലോക്കേഷനും മുന്‍ ബ്രൗസിംഗ് ഹിസ്റ്ററിയും അടിസ്ഥാനപ്പെടുത്തിയാണ് ആവശ്യമായ വിവരങ്ങള്‍ ഏതെല്ലാമെന്ന് തിരഞ്ഞെടുക്കുക. എന്നാല്‍ ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ എത്രനാള്‍ സ്റ്റോര്‍ ചെയ്ത് വയ്ക്കുമെന്നോ എത്രമാത്രം വിവരങ്ങള്‍ ഒരേസമയം ഡൗണ്‍ലോഡ് ചെയ്യപ്പെടുമെന്നോ സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല.  

ഗുഗിള്‍ ക്രോമിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്താലാണ് ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താനാകുക. ഇന്ത്യ, ബ്രസീല്‍, നൈജീരിയ തുടങ്ങിയ നൂറ്  രാജ്യങ്ങളിലാണ് നിലവില്‍ ഗൂഗിള്‍ ഇന്ത്യ ബ്ലോഗ് അവതരിപ്പിച്ചിട്ടുള്ളത്. യുഎസ്, യുകെ പോലുള്ള മറ്റ് രാജ്യങ്ങളിലേക്ക് ഫീച്ചര്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി