ധനകാര്യം

കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസുകളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കി ലണ്ടന്‍ ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഫേയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം നേരിടുന്ന കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഓഫീസുകളില്‍ പരിശോധ നടത്താനുള്ള വാറണ്ടിന് അനുമതി നല്‍കി ലണ്ടന്‍ ഹൈക്കോടതി. ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയത്. 50 ദശലക്ഷം ഫേയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ദുരുപയോഗം ചെയ്‌തെന്നുമാണ് കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് എതിരെയുള്ള ആരോപണം. 

അനുമതി ലഭിച്ചതോടെ വാറണ്ട് ഉടന്‍ നടപ്പാക്കുമെന്നാണ് സൂചന. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉള്‍പ്പടെ ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും ഇവരുടെ സേവനം തേടിയതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിച്ചുവെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക തന്നെ വ്യക്തമാക്കിയിരുന്നു. 

ഇതിനെക്കുറിച്ച് വിശദീകരണം ചോദിച്ച് കേന്ദ്രസര്‍ക്കാര്‍ കേംബ്രിഡ്ജ് അനലറ്റിക്കയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് കേന്ദ്രം ചോദിച്ചത്. എന്നാല്‍ ആരോപണങ്ങള്‍ നിക്ഷേധിച്ചുകൊണ്ട് കേംബ്രിഡ്ജ് അനലറ്റിക്കയും ഫേയ്‌സ്ബുക്കും രംഗത്തെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്