ധനകാര്യം

അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നെന്ന് ആര്‍ബിഐ;കൂടുതല്‍ നോട്ടുഅസാധുവാക്കലിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 23,000 കേസുകളിലായാണ് ഇത്രയും ഭീമമായ തട്ടിപ്പ് നടന്നതെന്നും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ മാര്‍ച്ച് വരെയുളള പതിനൊന്ന് മാസകാലയളവില്‍ വിവിധ ബാങ്കുകളിലായി 5152 ബാങ്ക് തട്ടിപ്പ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷം 5000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. കേസുകളുടെ എണ്ണത്തിലുളള വര്‍ധനപോലെ തന്നെ തട്ടിപ്പിന്റെ മൂല്യത്തിലും ഇക്കാലയളവ് മുന്നിലാണ്. 28,459 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. നോട്ടുഅസാധുവാക്കലിന് ശേഷമാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതെന്നത് ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി. 

മുന്‍വര്‍ഷം സമാനകാലയളവില്‍ 23,866 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ഒരു ലക്ഷത്തിന് മുകളില്‍ നടന്ന തട്ടിപ്പുകളാണ് കേസുകളായി പരിഗണിച്ചിരിക്കുന്നത്. 

വന്‍കിട ബാങ്ക് തട്ടിപ്പുകേസുകളെ കുറിച്ച് അന്വേഷിക്കുന്ന സിബിഐയ്ക്കും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും റിപ്പോര്‍ട്ട് ഏറെ പ്രാധാന്യമുളളതാണ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി വിവാദ വ്യവസായി നീരവ് മോദി മുങ്ങിയത് ഉള്‍പ്പെടെയുളള കേസുകളാണ് മുഖ്യമായി അന്വേഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി