ധനകാര്യം

ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു; വിലവര്‍ധന തുടര്‍ച്ചയായ എട്ടാം ദിവസവും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനങ്ങളെ വലച്ച് സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് 34 പൈസയും, ഡീസലിന് 27 പൈസയുമാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുന്നത്. 

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. എട്ട് ദിവസത്തിനുള്ളില്‍ പെട്രോളിനും ഡീസലിനും കൂടിയത് രണ്ട് രൂപയിലധികം കൂടുതല്‍. കര്‍ണാടക തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 20 ദിവസം ഇന്ധന വില കൂട്ടാതെ കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു നിര്‍ത്തിയിരുന്നു. 

തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.69 രൂപയും, ഡീസല്‍ വില ലിറ്ററിന് 73.61 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 79.29, ഡീസലിന് 71.95 എന്നിങ്ങനേയും കോഴിക്കോട് പെട്രോളിന് 79.39, ഡീസലിന് 72.55 എന്നിങ്ങനേയുമാണ് വില വര്‍ധിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു