ധനകാര്യം

ഇരട്ട ക്യാമറകളും ഇരട്ട ജിപിഎസ് സംവിധാനവുമായി ഷവോമി എംഐ 8

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്ങ്: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ പുതിയ ഫഌഗ്ഷിപ്പ് ഫോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ മൊബൈല്‍ ഷവോമിയുടെ പുറത്തിറക്കുന്നത്. എംഐ 8 എന്ന് പേരിട്ടിരിക്കുന്ന ഫോണ്‍ കിടിലന്‍ ഫീച്ചറുകളോടുകൂടിയാണ് വിപണിയിലെത്തുന്നത്.

സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ ഉള്ള ഫോണിന്റെ പിന്‍ഭാഗത്ത് 12എംപിയുടെ ഇരട്ട ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒന്ന് ഒരു ടെലിപോര്‍ട്ടോ ലെന്‍സാണ് ഷവോമിയുടെ എംഐഎ വണ്‍ മോഡലിലാണ് ഇതിന് മുമ്പ് കമ്പനി ടെലിപോര്‍ട്ടോ ലെന്‍സ് പരീക്ഷിച്ചത്. സോണിയുടെയും സാംസങ്ങിന്റെയും സെന്‍സറുകളാണ് എം ഐ 8ന്റെ ക്യാമറകള്‍ക്ക് കരുത്ത് പകരുക. 20 എം പി ആയിരിക്കും ഫോണിന്റെ മുന്‍ഭാഗത്തുള്ള സെല്‍ഫി ക്യാമറയുടെ ശേഷി.

6.21 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും, ഇരട്ട ജിപിഎസ് സംവിധാനവുമുണ്ട് ഫോണില്‍. ഇരട്ട ജിപിഎസ് സംവിധാനമുള്ള ലോകത്തിലെ തന്നെ ആദ്യ ഫോണാണിത്. ഇന്‍ഫ്രാറെഡ്, പ്രോക്‌സിമിറ്റി തുടങ്ങി മറ്റ് ഫോണുകളിലുള്ള എല്ലാ സെന്‍സറുകളും ഈ ഫോണിലുമുണ്ടാവും.

2699 യുവാനാണ് ചൈനീസ് മാര്‍ക്കറ്റില്‍ ഫോണിന്റെ പ്രാഥമിക വില. ഇത് ഏകദേശം 28000 ഇന്ത്യന്‍ രൂപയോളം വരും. ഇന്റേണല്‍ സ്‌റ്റോറേജിന്റേയും, റാമിന്റേയും ശേഷി കൂടുന്നതിനനുസരിച്ച് ഫോണിന്റെ വിലയിലും വ്യത്യാസം വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്