ധനകാര്യം

ചാനല്‍ ചര്‍ച്ചയ്ക്കിടെ ബ്രാന്‍ഡ് അംബാസിഡര്‍ ഉപയോഗിച്ചത് '  ആപ്പിള്‍ ഐ ഫോണ്‍' ; നാണം കെട്ട് സാംസങ്, ഒടുവില്‍ 12 കോടി രൂപ പിഴ ശിക്ഷ  (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

 ചോറിവിടെയും കൂറ് ആപ്പിളിലും വേണ്ടെന്ന് ബ്രാന്‍ഡ് അംബാസിഡറോട് പറഞ്ഞിരിക്കുകയാണ് പ്രമുഖ മൊബൈല്‍ കമ്പനിയായ സാംസങ്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ഐ ഫോണ്‍ ഉപയോഗിച്ചതിനാണ് റഷ്യന്‍ അംബാസിഡറായ ക്‌സീന സോബ്ചാകിക്ക് സാംസങ് 12 കോടി രൂപ പിഴ ഈടാക്കുന്നത്.  

കരാര്‍ ലംഘിച്ചതിനാണ് പിഴയെന്ന് സാംസങ് വെളിപ്പെടുത്തി. പൊതുചടങ്ങുകളിലും ടെലിവിഷന്‍ പരിപാടികളിലും ഗ്യാലക്‌സി നോട്ട് ഉപയോഗിക്കണമെന്നായിരുന്നു കമ്പനിയും സോബ്ചാകിനുമായുള്ള കരാര്‍.

പേപ്പര്‍ കൊണ്ട് മറച്ച് പിടിച്ചാണ് ഐ ഫോണ്‍ ഉപയോഗിച്ചതെങ്കിലും സോഷ്യല്‍മീഡിയയുടെ കണ്ണുകള്‍ സോബ്ചാകിനെ കുടുക്കി. ഐഫോണ്‍ എക്‌സ് ആണ് സോബ്ചാകിന്‍ ഉപയോഗിച്ചത്.

കമ്പനിയെ നാണം കെടുത്തുന്ന പ്രവര്‍ത്തിയാണ് മാധ്യമപ്രവര്‍ത്തക കൂടിയായ ബ്രാന്‍ഡ് അംബാസിഡറില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് സാംസങ് പിഴ ആവശ്യപ്പെട്ട കത്തില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി