ധനകാര്യം

59 മിനിറ്റില്‍ ഒരു കോടി രൂപ വരെ അതിവേഗ വായ്പ, രണ്ടുശതമാനം പലിശയിളവ്; ചെറുകിട ബിസിനസ്സുകള്‍ക്ക് ദീപാവലി സമ്മാനവുമായി മോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെറുകിട ഇടത്തര ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കാന്‍ അതിവേഗ വായ്പയുമായി കേന്ദ്രസര്‍ക്കാര്‍. 59 മിനിറ്റില്‍ വായ്പ ലഭ്യമാക്കുന്നത് അടക്കമുളള ആകര്‍ഷണീയമായ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടു. ഒരു കോടി രൂപ വരെയുളള വായ്പ അതിവേഗം ലഭ്യമാക്കുന്ന പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. പ്രഭാതസവാരിക്കെടുക്കുന്ന സമയംകൊണ്ട് നിങ്ങള്‍ക്ക് ഒരു കോടി രൂപ വായ്പ ലഭ്യമാക്കുമെന്ന് പദ്ധതി പ്രഖ്യാപിച്ച്‌ക്കൊണ്ട് മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ചെറുകിടഇടത്തരം സംരംഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുകിട ഇടത്തര വ്യവസായങ്ങളുടെ പ്രോത്സാഹനത്തിന് അതിവേഗ വായ്പ അടക്കം 12 സുപ്രധാന തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.  ചെറുകിട സംരംഭകര്‍ക്കുള്ള ദീപാവലി സമ്മാനമാണിതെന്നും മോദി പറഞ്ഞു. സംഭരണരംഗത്ത് ചെറുകിട ഇടത്തര വ്യവസായങ്ങളുടെ വിഹിതം 20 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തി. കൃത്യമായി ജിഎസ്ടി ഫയല്‍ ചെയ്യുന്ന വ്യവസായങ്ങള്‍ക്ക് ഒരു കോടി രൂപ വരെയുളള വായ്പകള്‍ക്ക് രണ്ടുശതമാനം  പലിശ ഇളവ് നല്‍കാനും തീരുമാനിച്ചു. 

ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ തോന്നിയപോലെ ഫാക്ടറികളില്‍  പരിശോധന നടത്താന്‍ അനുവദിക്കില്ല. കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം ഉപയോഗിച്ച് അനുവാദം വാങ്ങിയശേഷം മാത്രമേ പരിശോധന അനുവദിക്കൂ. കൂടാതെ പരിശോധനയുടെ റിപ്പോര്‍ട്ട് 48 മണിക്കൂറിനുളളില്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. തന്നിഷ്ടപ്രകാരം  ഉദ്യോഗസ്ഥര്‍ക്ക് ഫാക്ടറികളില്‍ പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് മോദി പറഞ്ഞു. 

ദീപാവലി സമ്മാനമായി പ്രഖ്യാപിക്കപ്പെട്ട സര്‍ക്കാരിന്റെ 12 പദ്ധതികള്‍ ചെറുകിട വ്യവസായ രംഗത്ത് പുതിയൊരു അധ്യായമാണെന്നും മോദി പറഞ്ഞു. നോട്ട് നിരോധനവും ജിഎസ്ടിയുമടക്കമുള്ള സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നടപടികള്‍മൂലം രാജ്യത്തെ ചെറുകിട വ്യവസായ മേഖല തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് തടയിടുന്നതാണ് മോദിയുടെ പുതിയ പ്രഖ്യാപനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത