ധനകാര്യം

ഇന്ധന വിലയില്‍ ഇളവ് തുടരുന്നു ; പെട്രോളിന് 21 പൈസ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇന്ധനവിലയില്‍ ഇളവ് തുടരുന്നു. പെട്രോള്‍ ലിറ്ററിന് ഇന്ന് 21 പൈസ കുറഞ്ഞു. ഡീസലിന് 18 പൈസയും കുറഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ കുറവ് വരുന്നത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 80.74 രൂപയാണ്. ഡീസല്‍ വില 77.16 രൂപയും. തിരുവനന്തപുരത്ത് പെട്രോളിന് 82.17 രൂപയായി. ഡീസല്‍ വില 78.64 രൂപയും. കോഴിക്കോട് യഥാക്രമം 81.09 രൂപയും, 77.52 രൂപയുമാണ് പെട്രോള്‍, ഡീസല്‍ വില. 

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78.78 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 73.36 രൂപയും. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.28 രൂപയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വിലയാകട്ടെ 76.88 രൂപയുമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും