ധനകാര്യം

തുടര്‍ച്ചയായി 20 ദിവസം വില കുറഞ്ഞു; പെട്രോള്‍ നിരക്കില്‍ ഉണ്ടായ കുറവ് അഞ്ചുരൂപ, കൊച്ചിയില്‍ 80 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തുടര്‍ച്ചയായി 20 ദിവസം വില കുറഞ്ഞതോടെ പെട്രോള്‍ വിലയില്‍ 5 രൂപയോളം ആശ്വാസം. കൊച്ചി നഗരത്തില്‍ ഇന്ന് വില ലിറ്ററിന് 80 രൂപയ്ക്ക് അടുത്തെത്തി. വില മുന്‍പ് 86 രൂപ കടന്നിരുന്നു.

ഡീസല്‍ വിലയില്‍ 2.54 രൂപയാണ് കുറഞ്ഞത്. 77 രൂപയാണ് നഗരത്തിലെ ഇന്നത്തെ വില. ഇതോടെ പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മിലുളള വ്യത്യാസം സംസ്ഥാനത്ത് 3.37 രൂപയായി കുറഞ്ഞു. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില താഴുന്നതാണ് ഇന്ധനവില കുറയാന്‍ കാരണം.

അതേസമയം അസംസ്‌കൃത എണ്ണ വില 6മാസത്തെ താഴ്ചയിലെത്തിയിട്ടും ആനുപാതിക ഇളവ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. ഡല്‍ഹിയില്‍ പെട്രോള്‍ വില 78.50 രൂപയിലേക്കും ഡീസല്‍വില 73.10 രൂപയിലേക്ക് താഴ്ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം