ധനകാര്യം

അസംസ്‌കൃത എണ്ണവില ആറുമാസത്തെ താഴ്ന്നനിലയില്‍, 70 ഡോളറില്‍ താഴെ;കൊച്ചിയില്‍ പെട്രോള്‍ വില 17 പൈസ കുറഞ്ഞു, 79 രൂപയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏപ്രിലിന് ശേഷം ആദ്യമായി രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 70 ഡോളറിന് താഴെയെത്തി. ബ്രെന്‍ഡ് ക്രൂഡിന് 69.54 ഡോളറായിരുന്നു ഇന്നലത്തെ വില. ഒക്ടോബറിലെ ഉയര്‍ന്നവിലയില്‍ നിന്ന് 18 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കുറഞ്ഞ സാമ്പത്തിക വളര്‍ച്ചയും വ്യാപാര തര്‍ക്കവും മൂലം എണ്ണയാവശ്യത്തില്‍ വന്ന കുറവാണ് വിലയിടിവിന് കാരണമായത്.

ഇറാനെതിരെ യുഎസ് ഉപരോധമേര്‍പ്പെടുത്തുമ്പോള്‍ എണ്ണ ലഭ്യത കുറയുമെന്ന ആശങ്കയാണ് ഒക്ടോബറില്‍ എണ്ണവില വര്‍ധിക്കാന്‍ കാരണമായത്. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുളള എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. അതേസമയം കേരളത്തില്‍ പെട്രോള്‍ വില 80 രൂപയ്ക്ക് താഴെ എത്തി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.89 രൂപയാണ് ഇന്നത്തെ വില .ഡീസല്‍വില 76.55 രൂപയായി. പെട്രോളിനും ഡീസലിനും 17 പൈസയാണ് കുറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം