ധനകാര്യം

ടിക് ടോകിനും സ്‌നാപ്ചാറ്റിനും വെല്ലുവിളിയാകാന്‍ ദേ  'ലാസോ'; കുഞ്ഞന്‍ വീഡിയോ ആപ്ലിക്കേഷനുമായി  ഫേസ്ബുക്ക്

സമകാലിക മലയാളം ഡെസ്ക്


സന്‍ഫ്രാന്‍സിസ്‌കോ: കുഞ്ഞന്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനും പുത്തന്‍ ആപ്പുമായി ഫേസ്ബുക്ക്. ലാസോ എന്ന് പേരിട്ട വീഡിയോ ആപ്ലിക്കേഷന്‍ മുന്നറിയിപ്പുകളൊന്നുമില്ലാതെയാണ് ഫേസ്ബുക്ക് പുറത്തിറക്കിയത്. ഫില്‍ട്ടറും സ്‌പെഷ്യല്‍ ഇഫക്ടുമിട്ട് എഡിറ്റ് ചെയ്യുന്നതിന് പുറമേ മ്യൂസിക്കും ടെക്സ്റ്റും വീഡിയോയില്‍ ചേര്‍ക്കാനും ലാസോയില്‍ സാധിക്കും. ടിക് ടോകിനും സ്‌നാപ്ചാറ്റിനും വെല്ലുവിളി ഉയര്‍ത്തുകയാണ് ലാസോയിലൂടെ ഫേസ്ബുക്കിന്റെ ലക്ഷ്യം.

പരീക്ഷണഘട്ടമെന്ന നിലയില്‍ യുഎസില്‍ മാത്രമാണ് ലാസോ ഇപ്പോള്‍ ലഭ്യമാവുക. സ്‌നാപ്ചാറ്റ്, യൂട്യൂബ്, ഇന്‍സ്റ്റ തുടങ്ങിയവയുമായി താരതമ്യം ചെയ്ത ശേഷം മാത്രമേ മറ്റ് രാജ്യങ്ങളിലേക്ക് ലാസോ ലഭ്യമാക്കുകയുള്ളൂവെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജന്‍ ആന്‍ഡി ഹ്യുയങ് ട്വീറ്റ് ചെയ്തു. 

ലാസോയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പ്രൊഫൈലുകളും പങ്കുവയ്ക്കപ്പെടുന്ന വീഡിയോയും എല്ലാവര്‍ക്കും കാണാന്‍ സാധിക്കുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ഐഫോണിലും ആന്‍ഡ്രോയിഡിലും ഒരുപോലെ ലാസോ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ലാസോയിലേക്ക് ലോഗിന്‍ ചെയ്യാനുള്ള സൗകര്യവും ഫേസ്ബുക്ക് ഒരുക്കിയിട്ടുണ്ട്. ലാസോയില്‍ ചിത്രീകരിച്ച വീഡിയോ, ഫേസ്ബുക്കില്‍ സ്റ്റോറിയായി അപ്ലോഡ് ചെയ്യാനും കഴിയും. ഇന്‍സ്റ്റഗ്രാമിലേക്ക് ഇത്തരത്തില്‍ ബന്ധിപ്പിക്കാനുള്ള നടപടികള്‍ പിന്നീട് നടപ്പിലാക്കുമെന്നാണ് കമ്പനി പറയുന്നത്. 

യുഎസിലെ കൗമാരക്കാരില്‍ 85 ശതമാനം യൂട്യൂബും 72 ശതമാനം  ഇന്‍സ്റ്റഗ്രാമിലും,69 % പേര്‍ സ്‌നാപ് ചാറ്റും നിലവില്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്കുകള്‍. അതിനിടിയിലേക്കാണ് കുഞ്ഞന്‍ വീഡിയോ ആപ്പിനെ മുന്‍കൂര്‍ പ്രചരണ പരിപാടികളൊന്നുമില്ലാതെ ഫേസ്ബുക്ക് തുറന്ന് വിട്ടിരിക്കുന്നത്. യുഎസിലെ പ്രതികരണം നല്ലതാണെങ്കില്‍ മാത്രം രാജ്യാന്തരതലത്തിലേക്ക് വ്യാപിപ്പിച്ചാല്‍ മതിയെന്നാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്