ധനകാര്യം

പെട്രോള്‍ വില 79ലേക്ക്, ഇന്നു കുറഞ്ഞത് 14 പൈസ; വരുംദിവസങ്ങളില്‍ വര്‍ധനയ്ക്കു സാധ്യതയെന്ന് സൂചന

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജ്യത്ത് പെട്രോള്‍ വിലയിലെ ഇടിവു തുടരുന്നു. ഒരു മാസത്തോളമായി തുടര്‍ച്ചയായി കുറയുന്ന വില എഴുപത്തിയൊന്‍പതിലേക്ക് അടുക്കുകയാണ്. കൊച്ചിയില്‍ 79.37 ആണ് ഇന്നത്തെ പെട്രോള്‍ വില. ലിറ്ററിന് 14 പൈസയുടെ കുറവാണ് ഇന്നുണ്ടായത്.

ഡീസല്‍ വില ലിറ്ററിന് 12 പൈസ കുറഞ്ഞു. 75.95 രൂപയാണ് കൊച്ചിയില്‍ ഡീസല്‍ വില. ഇന്നലെ ഇത് 76.0.7 രൂപയായിരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ 80.78 രൂപയും ഡീസല്‍ 77.42 രൂപയുമാണ് വില.

ഒരു മാസത്തിലേറെയായി ഇടിവു തുടരുന്ന ഇന്ധന വില തിരിച്ചുകയറുമെന്നാണ് രാജ്യാന്തര വിപണിയില്‍നിന്നുള്ള സൂചനകള്‍. അസംസ്‌കൃത എണ്ണ വിലയില്‍ തിങ്കളാഴ്ച മാത്രം ഒരു ശതമാനം വര്‍ധനയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയില്‍ എണ്ണയുടെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

പ്രതിദിനം എണ്ണ ഉല്‍പ്പാദനത്തില്‍ ഒരു മില്യണ്‍ ബാരലിന്റെ വെട്ടിക്കുറവ് വരുത്താനാണ് ഒപ്പെക്കിന്റെ നീക്കം. ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാജ്യമായ സൗദി അറേബ്യയാണ് വെട്ടിക്കുറയ്ക്കാന്‍ പോകുന്നതായി തുറന്നുപറഞ്ഞത്.ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 71 ഡോളര്‍ കടന്നു. ഒരു മാസത്തോളം വില കുറഞ്ഞശേഷമാണ് ഈ തിരിച്ചുകയറ്റം. ഇത് ഒരു ഇടവേളയ്ക്ക് ശേഷം ആഭ്യന്തരവിപണിയില്‍ ഇന്ധന വില വീണ്ടും ഗണ്യമായി ഉയരാന്‍ ഇടയാക്കുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ