ധനകാര്യം

വീണ്ടും 32 പൈസ കുറഞ്ഞു ; മൂന്നു ദിവസത്തിനിടെ താണത് ഒരു രൂപയിലേറെ ; പെട്രോള്‍ വില 77ലെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : രാജ്യത്ത് ഇന്ധന വിലയില്‍ കുറവ് തുടരുന്നു. പെട്രോളിന് ഇന്ന് 32 പൈസയും, ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാംദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്. മൂന്നു ദിവസം കൊണ്ട് പെട്രോളിന് ഒരു രൂപ 13 പൈസയും, ഡീസലിന് ഒരു രൂപ 14 പൈസയുമാണ് കുറഞ്ഞത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.17 രൂപയാണ്. ഡീസലിന്റെ വിലയാകട്ടെ 73.85 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78.55 രൂപയും, ഡീസലിന്റെ വില 75.28 രൂപയുമാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 77.51 രൂപ, 74.19 രൂപ എന്നിങ്ങനെയാണ്. 

ഓഗസ്റ്റിന് ശേഷം കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍ വില 75 ന് താഴെയെത്തുന്നത്. രണ്ട് മാസത്തിനുള്ളില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവ് 30 ശതമാനത്തിലധികമാണ്. എന്നാല്‍ ആനുപാതികമായ ഇളവ് പെട്രോള്‍, ഡീസല്‍ വിലകളില്‍ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. 

10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ധനവിലയില്‍ രാജ്യത്തുണ്ടായ കുറവ്. എണ്ണ വില 85 ല്‍ നിന്ന് 59 ഡോളര്‍ എന്ന നിലവാരത്തിലേക്ക് ഇടിഞ്ഞിട്ടും പെട്രോളിന് 7 രൂപയുടെയും ഡീസലിന് 5 രൂപയുടെയും ഇളവാണ് ലഭിച്ചത്. രൂപയുടെ മൂല്യം നേരിയ തോതില്‍ മെച്ചപ്പെട്ടതിന്റെ ആനുകൂല്യവും ലഭിക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി