ധനകാര്യം

ഇന്ധന വില വര്‍ധന തുടരുന്നു, ഡീസലിന് 25 പൈസ കൂടി, അഞ്ചു ദിവസത്തിനിടെ വര്‍ധിച്ചത് ഒന്നര രൂപ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു. ഡീസല്‍ ലിറ്ററിന് ഇന്ന് 25 പൈസ വര്‍ധിച്ചു. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. കേന്ദ്രസര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചശേഷം തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുന്നത്. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 78.08 രൂപയായി ഉയര്‍ന്നു. അതേസമയം പെട്രോള്‍ വില 84.12 ആയി തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസല്‍ വില 79.58 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 85.62 രൂപയാണ്. 

കോഴിക്കോട് ഡീസലിന്റെ വില 78.44 രൂപയായി വര്‍ധിച്ചു. പെട്രോള്‍ വില 84.49 രൂപയാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ ഡീസല്‍ വില 77.92 രൂപയായി ഉയര്‍ന്നു. പെട്രോള്‍ വില 87.72 രൂപയാണ്. ഡല്‍ഹിയിലെ ഡീസല്‍, പെട്രോള്‍ വില യഥാക്രമം 74.35 രൂപ, 82.26 രൂപ എന്നിങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി