ധനകാര്യം

പെട്രോളിന് 25 പൈസ കുറഞ്ഞു; ഒന്‍പത് ദിവസത്തിനിടെ  കുറഞ്ഞത് രണ്ടുരൂപ, ഡീസലിന് ഒന്നും 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിയ ഇന്ധനവില തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കുറഞ്ഞു. ഇക്കാലയളവില്‍ രണ്ടുരൂപയുടെ കുറവാണ് പെട്രോളിന്റെ വിലയില്‍ ഉണ്ടായത്.ഡീസലിന് ഒരു രൂപയുടെ കുറവും പ്രകടമായി.

82 രൂപ 71 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിലെ ഇന്നത്തെ വില. 25 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഡീസല്‍വില 78 രൂപ 47 പൈസയായി താഴ്ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 84 രൂപ 18 പൈസയായി. ഒരാഴ്ച മുന്‍പ് ഇത് 86 രൂപ 20 പൈസയായിരുന്നു. രണ്ടു രൂപയുടെ കുറവുണ്ടായി എന്ന് സാരം. ഡീസലിലും സമാനമായ കുറവുണ്ടായി. 81 രൂപയായിരുന്ന ഡീസല്‍വില 79 രൂപ 98 പൈസയായി. 

കോഴിക്കോട് 85 രൂപയായിരുന്ന പെട്രോള്‍ വില 83 രൂപയായി. ഡീസല്‍വിലയിലും കുറവുണ്ടായി. 80ലേക്ക് അടുത്തിരുന്ന ഡീസല്‍വില 78രൂപ 83 പൈസയായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്