ധനകാര്യം

ആര്‍ബിഐയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നവര്‍ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടിവരും; മുന്നറിയിപ്പുമായി ഡെപ്യൂട്ടി ഗവര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിസര്‍വ് ബാങ്കിനുമേല്‍ നിയന്ത്രണം ശക്തമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ. ആര്‍ബിഐയുടെ സ്വയംഭരണത്തെ മാനിക്കാത്ത സര്‍ക്കാര്‍ വിപണിയുടെ രോഷത്തിന് ഇരയാവേണ്ടിവരുമെന്ന് ആചാര്യ പറഞ്ഞു.

കേന്ദ്ര ബാങ്കിന്റെ സ്വതന്ത്ര സ്വഭാവത്തെ അംഗീകരിക്കാത്ത സര്‍ക്കാരുകള്‍ സാമ്പത്തിക വിപണിയുടെ രോഷം ഏറ്റുവാങ്ങേണ്ടി വരും. അധികാരത്തിലുള്ള കടന്നുകയറ്റത്തിന് സര്‍ക്കാര്‍ വില കൊടുക്കുക തന്നെ വേണ്ടിവരും. വിപണിക്ക് ഇത്തരം ചില പ്രതികരണങ്ങള്‍ സാധ്യമാണെന്ന് ആചാര്യ അഭിപ്രായപ്പെട്ടു.

സ്വതന്ത്രവും വിശ്വസനീയവുമായിരിക്കുക എന്ന സമ്മര്‍ദമാണ് വിപണി കേന്ദ്ര ബാങ്കിനു മുകളില്‍ ചെലുത്തുന്നത്. സര്‍്ക്കാരുകളുടെ തീരുമാനമെടുക്കല്‍ 20-20 മത്സരം പോലെയാണ്. കേന്ദ്ര ബാങ്കിന് അതു കഴിയില്ല. അത് കളിക്കുന്നത് ടെസ്റ്റ് മത്സരമാണെന്ന് ആചാര്യ ചൂണ്ടിക്കാട്ടി. 

1935ലെ റിസര്‍വ് ബാങ്ക് നിയമവും 1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമവും അനുസരിച്ച് ആര്‍ബിഐക്ക് വിപുലമായ അധികാരങ്ങളുണ്ട്. എന്നാല്‍ പ്രയോഗത്തില്‍ എന്തുമാത്രം അധികാരങ്ങളുണ്ട് എന്നതു പ്രധാനമാണെന്ന്  അ്‌ദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്