ധനകാര്യം

150 കോടി ജനങ്ങളുമായി മുന്നോട്ട്; ജിമെയില്‍ ഉപയോക്താക്കള്‍ക്ക് നന്ദി പറഞ്ഞ് ഗൂഗിള്‍

സമകാലിക മലയാളം ഡെസ്ക്

ങ്ങനെയിരിക്കെയാണ് ജി മെയില്‍ ഉപയോക്താക്കളുടെയെല്ലാം ഇ-മെയിലിലേക്ക് ഒരു കുഞ്ഞന്‍ സന്ദേശമെത്തിയത്. ' താങ്ക്‌സ്'! വായിച്ചവര്‍ ഓരോരുത്തരായി ഞെട്ടി. പിന്നാലെയാണ് ജി മെയില്‍ ഉപയോക്താക്കളുടെ എണ്ണം 150 കോടി കവിഞ്ഞതിന്റെ നന്ദിപ്രകടനമായിരുന്നു അതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. 150 കോടി ജനങ്ങള്‍ ജി മെയില്‍ ഉപയോഗിക്കുന്നു.. ഉപയോക്താക്കളുടെ എണ്ണം ഉയര്‍ന്ന് കൊണ്ടിരിക്കുന്നു എന്നും ഗൂഗിള്‍ സന്ദേശത്തില്‍ വ്യക്തമാക്കി.

2016 ഫെബ്രുവരിയിലാണ് ജി മെയില്‍ 100 കോടി ഉപയോക്താക്കളെ തികച്ചത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം വളര്‍ച്ച കൈവരിച്ചുവെന്ന് പറയുമ്പോഴാണ് സുന്ദര്‍ പിച്ചെയുടെ തലയെടുപ്പ് കൂടുന്നത്. ഈ വര്‍ഷം ആദ്യം ജി മെയിലില്‍ ഗൂഗിള്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. 
 മെയില്‍ തുറക്കാതെ തന്നെ സന്ദേശം വായിക്കാനും അത് സൂക്ഷിക്കാനും, ഡിലീറ്റ് ചെയ്യാനും, വായിച്ചതായി അടയാളപ്പെടുത്താനും, മാറ്റിവയ്ക്കാനും സാധിക്കുന്നതായിരുന്നു പരിഷ്‌കാരം. ഇതിനും പുറമേ പെട്ടന്നുള്ള മറുപടികള്‍ക്കായി ഗൂഗിള്‍ തന്നെ ചെറിയ സന്ദേശങ്ങള്‍ ഓപ്ഷനുകളായി നല്‍കിത്തുടങ്ങിയിരുന്നു. 

ഇ മെയിലുകള്‍ തുറക്കുന്നതിനായി പാസ്വേര്‍ഡ് ഓപ്ഷന്‍ നല്‍കിയതിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും, കോപ്പി പേസ്റ്റ് ചെയ്യുന്നതും തടയാന്‍ കഴിയുന്നുവെന്നതാണ് പരിഷ്‌കാരങ്ങളില്‍ ഏറ്റവും ശ്രദ്ധയേമായി ഉപയോക്താക്കള്‍ തന്നെ വിലയിരുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

'ഒരാൾ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്നു, കാത്തിരിക്കൂ'; സർപ്രൈസുമായി പ്രഭാസ്

ദീർഘ നേരം മൊബൈലിൽ; 'ടെക് നെക്ക്' ​ഗുരുതരമായാൽ 'സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ്', ലക്ഷണങ്ങൾ അറിയാം

ടീം സോളാര്‍ തട്ടിപ്പിന്റെ തുടക്കം