ധനകാര്യം

ബ്രിട്ടിഷ് എയര്‍വേയ്‌സില്‍ ഹാക്കിങ്: ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയവരുടെ കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയ ലക്ഷക്കണക്കിന് യാത്രക്കാരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചോര്‍ന്നതായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. കാര്‍ഡ് പേയ്‌മെന്റ് നടത്തിയ 3,80,000 പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയത്. 

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ കമ്പനി വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ഇടപാട് നടത്തിയവരുടെ വിവരങ്ങളാണ് ചോര്‍ന്നതെന്ന് കമ്പനി അറിയിച്ചു. പാസ്‌പോര്‍ട്ട് വിവരങ്ങളോ യാത്രാ വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്ന് കമ്പനി അറിയിച്ചു. പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെന്നും സംഭവത്തേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയാണെന്നും ബ്രിട്ടീഷ് എയര്‍വേയ്‌സ് ചെയര്‍മാന്‍ അലക്‌സ് ക്രൂസ് പറഞ്ഞു.

പ്രശ്‌നം പരിഹരിക്കപ്പെട്ടതായും കമ്പനി വെബ് സൈറ്റ് ഇപ്പോള്‍ സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്റര്‍നാഷല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത