ധനകാര്യം

 കമന്റിടാന്‍ ഇമോജി ഇനി കയ്യെത്തും ദൂരെ ; ഇന്‍സ്റ്റഗ്രാം പുതിയ പതിപ്പിറങ്ങി

സമകാലിക മലയാളം ഡെസ്ക്

 ഫോളോവേഴ്‌സിന്റെ ചിത്രങ്ങള്‍ക്ക് ഇനി സൗകര്യമായി ഇമോജി കമന്റുകളിടാം. പരിഷ്‌കരിച്ച പതിപ്പില്‍ കീബോര്‍ഡിന് മുകളിലായി ഇന്‍സ്റ്റ യൂസറുടെ പ്രിയപ്പെട്ട ഇമോജി തെളിയും. ചിരിക്കുന്നതും കരയുന്നതുമായ എല്ലാ സ്‌മൈലികളും ഇനി വിരല്‍ത്തുമ്പകലത്തിലുണ്ടാകും. മെയ് മാസം മുതലാണ് പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പരീക്ഷിച്ച് തുടങ്ങിയത്. 

 കമന്റ് വിഭാഗത്തിലാണ് പുതിയ ഫീച്ചര്‍ കാണാന്‍ കഴിയുക. ലോകമെങ്ങും ഇമോജിപ്രിയര്‍ വര്‍ധിച്ചതോടെയാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു. ഇന്‍സ്റ്റ സ്‌റ്റോറിയിലും സ്വന്തം പോസ്റ്റുകളിലും ഈ ഇമോജി സൗകര്യം ഉണ്ടാവില്ല.

 ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ നിരവധി പുതിയ ഫീച്ചറുകളാണ് പ്രത്യക്ഷപ്പെട്ടത്. ഈ മാസം ആദ്യം ആറ് സൂപ്പര്‍ സൂം ഇഫക്ടുകള്‍ ഇന്‍സ്റ്റഗ്രാം പുറത്തിറക്കിയിരുന്നു. സ്റ്റോറികള്‍ കൂടുതല്‍ നാടകീയമാക്കുന്നതിനായുള്ളതായിരുന്നു ഈ ഫീച്ചറുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി