ധനകാര്യം

 ഭൂമിയെത്തേടി ബഹിരാകാശത്ത് നിന്നും അവരുടെ സന്ദേശമെത്തി .. ഒന്നല്ല, 72 തവണ; സത്യമെന്തായിരിക്കും?

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ഞെട്ടിത്തരിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ഭൂമിയെത്തേടി ഒന്നല്ല 72 തവണയാണ് ഫാസ്റ്റ് റേഡിയോ ബാഴ്‌സ്റ്റ്സ് സിഗ്നലുകളെത്തിയത്. അന്യഗ്രഹജീവികള്‍ ഭൂമണ്ഡലത്തിനപ്പുറമുണ്ടെന്ന വാദഗതികളെ ശരിവയ്ക്കുന്ന വിവരങ്ങളാണ് ബ്രേക്ക് ത്രൂ ലിസണ്‍ ടീം കണ്ടെത്തിയത്. 


2001 ന് ശേഷമാണ് ഈ റീപ്പീറ്റര്‍ സിഗ്നലുകളെ ശാസ്ത്രലോകം ഗൗരവമായ കണക്കിലെടുക്കാന്‍ തുടങ്ങിയത്. 


വെസ്റ്റ് വിര്‍ജീനിയയിലെ ബ്രാന്‍ ബാങ്ക് ടെലസ്‌കോപ്പില്‍ നിന്നാണ് ഈ സിഗ്നലുകളെ കണ്ടെത്തിയത്. സിഗ്നല്‍ പിടിച്ചെടുത്തുവെങ്കിലും എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ ഗൗരവകരമായ പഠനങ്ങള്‍ക്ക്  പോലും കഴിഞ്ഞില്ല. 
 ടെലസ്‌കോപ് ശേഖരിച്ച 400 ടെറാബൈറ്റോളം ടെലസ്‌കോപ്പ് സിഗ്നലുകളില്‍ നിന്നാണ് ഈ 72 സിഗ്നലുകളെയും ശാസ്ത്രസംഘം വേര്‍തിരിച്ചെടുത്തത്. 
 വളരെ കുറച്ച് സമയത്തേക്ക് മാത്രമാണ് ഈ സിഗ്നലുകള്‍ പ്രവര്‍ത്തിക്കുക. അതുതന്നെയാണ് ഇതേക്കുറിച്ചുള്ള മറ്റ് പഠനങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി