ധനകാര്യം

ട്വിറ്റര്‍ പാസ് വേഡ് മാറ്റിക്കോ!; വൈറസ് പ്രോഗ്രാം ചോര്‍ത്തിയത് മൂന്ന് ലക്ഷത്തിലേറെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ കടന്നുകയറിയ വൈറസ് പ്രോഗ്രാം മൂന്ന് ലക്ഷത്തിലേറെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ അപഹരിക്കപ്പെട്ട കാര്യം ട്വിറ്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2017 മെയില്‍ ട്വിറ്ററിന്റെ സെറ്റിങ്ങില്‍ കടന്നുകയറിയ വൈറസ് പ്രോഗ്രാം കണ്ടെത്തി നശിപ്പിക്കുന്നത് സെപ്റ്റംബര്‍ ഏഴിനാണ്. ട്വിറ്റര്‍ വിനിമയങ്ങളുടെ വിശദാംശങ്ങള്‍ വൈറസ് ചോര്‍ത്തും. ഇത് കണ്ടെത്തി നിമിഷങ്ങള്‍ക്കകം പ്രശ്‌നം പരിഹരിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചു.

ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരു ശതമാനം പേരെ വൈറസ് ആക്രമിച്ചു. ലോകത്ത് 33.60 കോടി ആളുകള്‍ ട്വിറ്റര്‍ ഉപയോഗിക്കുന്നുണ്ട്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ പാസ്‌വേഡുകള്‍ പുതുക്കുന്നത് നന്നായിരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. പ്രശ്‌നബാധിതമായ അക്കൗണ്ടുകളില്‍ ട്വിറ്റര്‍ ഔദ്യോഗികമായി മുന്നറിയിപ്പ് സന്ദേശം അയച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി