ധനകാര്യം

സൈബര്‍ ട്രിവിയ: കൊലയാളി ഗെയിമുകള്‍ക്കുള്ള മറുമരുന്ന്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: കുട്ടികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള വിര്‍ച്വല്‍ ഗെയിമുകള്‍ സൈബര്‍ ലോകത്ത് വിഹരിക്കുന്നതിനാല്‍ ഇത് തടയാന്‍ മറുമരുന്നുമായി കേന്ദ്രസര്‍ക്കാര്‍.  കുട്ടികളുടെ ജീവന് വരെ ഭീഷണി ഉയര്‍ത്തുന്ന മോമോ, ബ്ലൂ വെയ്ല്‍ തുടങ്ങിയ ഗെയിമുകള്‍ കുട്ടികളില്‍ ഉണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗെയിം ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. 

'സൈബര്‍ ട്രിവിയ' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷന്‍ കളിയിലൂടെ പഠനം എന്ന ഉദ്യേശത്തോടെയാണ് നിര്‍മ്മിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എന്‍സിപിസിആര്‍) മേല്‍നോട്ടത്തിലാണ് ഇത് തയാറാക്കിയത്. ഇത് വൈകാതെ തന്നെ ആപ് സ്റ്റോറുകളില്‍ ലഭ്യമാകും.

ഇന്റര്‍നെറ്റില്‍ അപരിചിതര്‍ ചിത്രങ്ങള്‍ക്കോ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യുന്നതിനോ ആവശ്യപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വളരെ രസകരമായ രീതിയില്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് സൈബര്‍ ട്രിവിയയുടെ ലക്ഷ്യം. ഇതില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാദീനിക്കുന്ന വിഭവങ്ങളുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ