ധനകാര്യം

ഫ്രിഡ്ജ്,എസി, വാഷിങ്‌മെഷീന്‍ എന്നിവയുടെ വില കൂടാന്‍ സാധ്യത; 19 ഇനങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചു; 2.5 മുതല്‍ 10 ശതമാനം വരെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇറക്കുമതി നിരുത്സാഹപ്പെടുത്താന്‍ റെഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷനര്‍, വാഷിങ്‌മെഷീന്‍ അടക്കം 19 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 2.5 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് കൂട്ടിയത്. പുതിയ തീരുവ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തരവിപണിയില്‍ ഈ ഉല്‍പ്പനങ്ങളുടെ വില ഉയരാന്‍ ഇത് ഇടയാക്കിയേക്കും. 

വജ്രം, സ്യൂട്ട് കെയ്‌സ്, ബാഗ്, സ്പീക്കര്‍ അടക്കമുളള ഉല്‍പ്പനങ്ങളുടെയും തീരുവ ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ആശങ്കാജനകമായ നിലയില്‍ കുതിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കറന്റ് അക്കൗണ്ട് കമ്മിയെ സ്വാധീനിക്കുന്ന മുഖ്യഘടകമായ ഇറക്കുമതിയെ നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ചില ഉല്‍പ്പനങ്ങളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തി ഇറക്കുമതിയെ നിരുത്സാഹപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്തരം ഉല്‍പ്പനങ്ങളുടെ ഇറക്കുമതി മൂല്യം 86000 കോടി രൂപയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി